Share this Article
ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍
വെബ് ടീം
posted on 07-05-2024
1 min read
a-woman-riding-a-bike-in-was-pulled-down-by-a-drunkard

പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു.തിരുവല്ലയിലാണ് സംഭവം. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു.

അതിന് പിന്നാലെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം യുവതിയെ മര്‍ദിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിക്ക് സാരമല്ലെങ്കിലും യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തുനിന്നും കൊണ്ടുപോയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories