ചുട്ടുപൊള്ളുന്ന വേനലിലും കൃഷിയിൽ മികച്ച നേട്ടം കൈവരികുകയാണ് കാസറഗോഡ് രാവണീശ്വരത്തേ കെ.വി രാഘവന്‍. മൂന്നേക്കർ കൃഷിയിടത്തിൽ സമ്മിസ്ര മാതൃകയിലാണ് കൃഷി. മണ്ണിനോട് കൂട്ട് കൂടി നേട്ടം കൊയ്യുന്ന ഈ കർഷകൻ മാതൃകയാണ്
കഴിഞ്ഞ 15 വര്‍ഷമായി രാഘവൻ കാര്‍ഷീക രംഗത്ത് സജ്ജീവമാണ്. വേനല്‍ ചൂടിന്റെ കാഠിന്യം കൂടിയെങ്കിലും രാവിലെ തന്നെ കൃഷിയിടത്തിലെത്തും.കടുത്ത ചൂടിലും പാടത്തെ പച്ചപ്പണിയിച്ച് നിര്‍തുന്നത് ഏറെ പ്രയാസപ്പെട്ടാണ്.
എങ്കിലും,മൂന്നേക്കര്‍ പാടത്ത് വിളയാത്ത വിളകള്‍ അപൂര്‍വ്വമാണ്.വെള്ളരി, കക്കരി, വെണ്ട, മത്തന്‍, പയര്‍, ചീര, വാഴ, തുടങ്ങിയവയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഒന്നാം വിളയും നെല്‍കൃഷി രണ്ടാം വിളയുമായി ചെയ്യാറുണ്ട്.
പുല്ലൂര്‍, മാവുങ്കാല്‍, അതിഞ്ഞാല്‍, ചിത്താരി തുടങ്ങിയവിടങ്ങളിലാണ് വിപണി കണ്ടെത്തുന്നത്. വെള്ളം വറ്റിയ പാടത്ത് കുഴല്‍കിണറില്‍ നിന്നും വെള്ളമെടുത്താണ് കൃഷി നനയ്ക്കുന്നത്. അജാനൂര്‍ കൃഷി ഭവന്റെ പൂര്‍ണ്ണ പിന്തുണയുള്ളത്‌കൊണ്ട് തന്നെ എല്ലാ വിധ സഹായവും ആനുകൂല്യങ്ങളും രാഘവന് കിട്ടുന്നുണ്ട്.
അനുകൂല കാലാവസ്ഥയും മികച്ച വിപണിയും ഉണ്ടെങ്കില്‍ കൃഷി ആദയകരമാണെന്നാണ് രാഘവന്‍ പറയുന്നത്. ഭാര്യ ശ്യാമളയും മകള്‍ അജിതയും സഹായത്തിനായി ഒപ്പമുണ്ട്. കൊടും ചൂടിലും കൃഷിയെ നെഞ്ചോട് ചേർക്കുന്ന രാഘവന്‍ ഏവർകും മാതൃകയാണ്.