Share this Article
തിരുവനന്തപുരം അമ്പൂരിയില്‍ ഗുണ്ടാ ആക്രമണം
Gangster attack in Amboori, Thiruvananthapuram

തലസ്‌ഥാനത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. അമ്പൂരിയിൽ പരിഭ്രാന്തി പടർത്തിയ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും ഗുണ്ടകൾ നടുറോഡിൽ മർദ്ദിച്ചു. പാസ്‌റ്റർക്ക് വെട്ടേറ്റു, കൺസ്യൂമർഫെഡ് ജീവനക്കാരടക്കം നിരവധി പേർക്ക് മർദ്ദനം.

തിരുവനന്തപുരം വെള്ളറട അമ്പൂരിയിൽ ഇന്നലെ രാത്രിയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കും വിധം ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം നടന്നത്. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ ഉൾപ്പടെ നടുറോഡിൽ സംഘം മർദിച്ചു. രക്ഷിക്കാനെത്തിയ ഭർത്താവിനും ജീവനക്കാർക്കും മർദ്ദനമേറ്റു.

വെള്ളറട സ്വദേശി സരിതക്കും ഭർത്താവ് രതീഷിനുമാണ് മർദ്ദനമേറ്റത്. വഴിയിലൂടെ പോയ പാസ്റ്ററെ തടഞ്ഞ് നിര്‍ത്തി  വെട്ടി, വാളും വെട്ടുകത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയും നോക്കിനിന്ന വീട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

മൂന്ന് ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ പണം അപഹരിച്ചുവെന്നും പരാതിയുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11 മണി വരെ തുടർന്നു. ഏകദേശം രണ്ടുമണിക്കൂറോളം ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം.

    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories