Share this Article
image
കോഴിക്കോട് മുക്കത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
A young man died in a car accident in Kozhikode

കോഴിക്കോട് മുക്കത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ ആണ് മരിച്ചത്. 24 വയസായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. മുക്കം മാങ്ങാപൊയിലിലായിരുന്നു അപകടം.

ഫഹദ് സഞ്ചരിച്ച കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. എറണാകുളത്ത് ജോലിചെയ്യുന്ന ഫഹദ് ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. തുടർന്ന് സുഹൃത്തിനെ കാണാനായി പോകുന്നതിനിടെയായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories