Share this Article
image
ഇടുക്കി ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി ഒരു മരണം
One person died after a tourist rammed into a house in Idukki Bison Valley

ഇടുക്കി ബൈസണ്‍വാലിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി ഒരു മരണം. കര്‍ണ്ണാടക സ്വദേശി ജീവന്‍ ഗൗഡ ആണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരം. 

മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ യാത്രചെയ്ത വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു

അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ഗൗഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories