Share this Article
image
ജില്ലയിലെ വിധവകളുടെ സംഘടനയായ ശരണ്യകൂട്ടായ്മ കോഴിക്കോടി-ന്റെ വാര്‍ഷിക പൊതുയോഗം നടന്നു
The annual general meeting of Saranyakootaima Kozhikode, an organization of widows in the district, was held

ജില്ലയിലെ വിധവകളുടെ സംഘടനയായ ശരണ്യകൂട്ടായ്മ കോഴിക്കോടി-ന്റെ വാര്‍ഷിക പൊതുയോഗം ബാലുശ്ശേരിയില്‍ നടന്നു.  ബാലുശ്ശേരിബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സഘടിപ്പിച്ച പരിപാടി പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. പരസ്പരം താങ്ങായും തണലായും നിന്ന് ശരണ്യ കൂട്ടായ്മ ജില്ലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പൊതുയോഗത്തില്‍ തീരുമാനിച്ചു.

ജീവിതപങ്കാളി വിടവാങ്ങിയതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വനിതകള്‍ക്ക്   ആശ്രയമായാണ്  ശരണ്യകൂട്ടായ്മ കോഴിക്കോട് രൂപീകരിച്ചത്.   കോഴിക്കോട് ജില്ലയിലെ വിധവകളുടെ സംഘടനയായ ശരണ്യകൂട്ടായ്മ കോഴിക്കോടിന്റെ വാര്‍ഷിക പൊതുയോഗമാണ് ബാലുശ്ശേരിയില്‍ സംഘടിപ്പിക്കപ്പട്ടതെന്ന് ശരണ്യ സെക്രട്ടറി ജെസ്സിസുബാബു പറഞ്ഞു.

തങ്ങള്‍ക്ക് സംഘടന  എന്നും താങ്ങും തണലുമായി മാറിയിട്ടുണ്ടെന്ന് ശരണ്യയുടെ സജീവപ്രവര്‍ത്തകയായ ഗീത മങ്ങാട് പറയുന്നു. ജീവിതത്തില്‍  ഒറ്റപ്പെട്ടുപോയപ്പോള്‍ ശരണ്യയുടെ സഹായം ലഭിച്ചെന്ന്  ഉള്ള്യേരി  സ്വദേശി പുഷ്പ പറഞ്ഞു.

ബാലുശ്ശേരി  ബ്ലോക്ക്  പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശരണ്യ വാര്‍ഷിക പൊതുയോഗം  പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. ശരണ്യ കൂട്ടായ്മ പ്രസിഡന്റ് ശോഭ ഒറവില്‍ അധ്യക്ഷയായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍ രാജ് ,  ബാലുശ്ശരി എംപ്ലോയ്മെന്റ് ഓഫീസര്‍ സജീഷ് സി കെ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ അമ്മാര്‍ ടി സംസാരിച്ചു.

സഖി വണ്‍ സ്റ്റോപ് സെന്റര്‍ അര്‍ച്ചന ആര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍ അയോണ ജോര്‍ജ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ശരണ്യ കൂട്ടായ്മ സെക്രട്ടറി ജെസ്സി സുബാബു സ്വാഗതവും, സീതശ്രീരാജ് നന്ദിയും പറഞ്ഞു.പരസ്പരം താങ്ങായും തണലായും നിന്ന് ശരണ്യ കൂട്ടായ്മ ജില്ലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പൊതുയോഗത്തില്‍ തീരുമാനിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories