കൊല്ലം പോരുവഴിയില്‍ കാറിനും വീടിനും മുകളില്‍ മരം കടപുഴകി വീണു. പോരുവഴി മയ്യത്തുംകര പള്ളിക്ക് സമീപമാണ് അപകടം. റോഡിന്റെ എതിര്‍ഭാഗത്തെ പുരയിടത്തില്‍ നിന്ന മരമാണ് റോഡിന് കുറുകെ ഇലക്ട്രിക് ലൈനിനും, വീടിനും, കാറിനും മുകളില്‍ പതിച്ചത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. മരം വീടിന്റെ വശത്തേക്ക് വീണതിനാല്‍ കെട്ടിടത്തിന് കേടുപാടുകളില്ല. വഴിയില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.