Share this Article
13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍
Youth arrested for sexually assaulting 13-year-old boy

13 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ..  കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി    സ്വദേശി  32 വയസ്സുള്ള  സുന്ദരൻ എന്ന അജിത്ത് ആണ്  കുന്നംകുളം പോലീസിന്റെ പിടിയിലായത്..

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ പ്രതിയെ  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

മഴുവഞ്ചേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി നിരവധിതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പറയുന്നു. പ്രതി നിരന്തരമായി കുട്ടിയുടെ ഫോണിലേക്ക് ലൈംഗിക ചുവയിലുള്ള മെസ്സേജുകൾ അയക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതോടെ കുട്ടി ബന്ധുക്കളോടെ വിവരം പറയുകയായിരുന്നു.

തുടർന്ന് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത് . വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories