തൃശ്ശൂരില്‍ കെഎസ്ആര്‍ ടിസി ബസില്‍ പിറന്ന കുഞ്ഞിന് 'അമല' എന്ന് പേരിട്ടു. അമല ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് പ്രസവം എടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് കുട്ടിക്ക് ഈ പോര് നല്‍കിയത്.
അമല ആശുപത്രിയിലെ ഇരുവരുടെയും ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ചികിത്സയ്ക്കു ശേഷം കുഞ്ഞുമായി ദമ്പതികള്‍ ഇന്നലെ നാട്ടിലേയ്ക്ക് മടങ്ങി. അമല ആശുപത്രിയില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവും മറക്കാനാവാത്തതാണെന്നും അതിനാലാണ് ആശുപത്രിയുടെ പേര് തന്നെ മകള്‍ക്ക് നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
അമല ആശുപത്രിയില്‍ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ ആശുപത്രിയുടെ സ്‌നേഹോ പഹാരം ഡയറക്ടര്‍ ഫാ.ജൂലി യസ് അറയ്ക്കല്‍ കൈമാറി. കഴിഞ്ഞദിവസം കേരള വിഷന്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി 'എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്,' പദ്ധതിയുടെ ഭാഗമായി കുട്ടിക്ക് ബേബി കിറ്റ് സമ്മാനിച്ചിരുന്നു.