Share this Article
image
സമരം ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കാന്‍ കോഴിക്കോട് എന്‍ഐടി
വെബ് ടീം
posted on 13-06-2024
1 min read
strikeon-night-curfew-nit-to-collect-rs-33-lakh-fine-from-students

കോഴിക്കോട്:നൈറ്റ് കര്‍ഫ്യുവിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക പിഴ ഈടാക്കാനുള്ള നീക്കവുമായി കോഴിക്കോട് എന്‍.ഐ.ടി അധികൃതർ. അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രികാലത്ത് കാമ്പസ് വിട്ട് പുറത്തുപോകുന്നത് വിലക്കിയതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് പിഴ. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.2024 മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ സമരം. രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അന്നത്തെ ദിവസം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്.

നൈറ്റ് കർഫ്യൂ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം രാത്രി 11 മണിക്ക് ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിന് അകത്തേക്ക് പോകാനും ക്യാമ്പസിൽ നിന്ന് പുറത്ത് പോകാനും കഴിയില്ലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories