Share this Article
അരളി പൂവ് കഴിച്ചെന്ന് സംശയം; എറണാകുളത്ത് രണ്ട് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 14-06-2024
1 min read
suspicion-of-eating-aralipoo-students-hospitalized

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർത്ഥം  നിരീക്ഷണത്തിലാക്കിയത്. 

ഇന്ന് രാവിലെ ക്ളാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനു ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories