Share this Article
image
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം
An out-of-control private bus collided with three vehicles

തൃശ്ശൂർ  കരുവന്നൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം.  രാവിലെ 7.30 തോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന അൽ അസാ എന്ന സ്വകാര്യ ബസ് കരുവന്നൂർ ചെറിയ പാലത്തിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും തട്ടിയ ശേഷം എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ കരുവന്നൂർ തേലപ്പിള്ളി സ്വദേശി കൂടാരത്തിൽ ഷൈജുവിന് അപകടത്തിൽ പരിക്കേറ്റു .ഇയാളെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories