ദേശിയ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനമായി അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂള്‍.ചാമ്പ്യന്‍ഷിപ്പിലെ റ്റി 20 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കാര്‍മ്മല്‍ ജ്യോതി സ്‌കൂളിലെ 8 കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കി.കേരളത്തിന് ആകെ ലഭിച്ച 11 മെഡലുകളില്‍ 10 മെഡലുകളും കാര്‍മ്മല്‍ ജ്യോതിയിലെ കുട്ടികള്‍ തന്നെയാണ് നേടിയെടുത്തത്.
ഈ മാസം 15,16, 17 തിയതികളിലായി ബാംഗ്ലൂരിലായിരുന്നു പതിമൂന്നാമത് സബ് ജൂനിയര്‍ ആന്‍ഡ് ജൂനിയര്‍ നാഷണല്‍ പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നത്.ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂള്.
റ്റി 20 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കാര്‍മ്മല്‍ ജ്യോതി സ്‌കൂളിലെ 8 കുട്ടികളും മെഡലുകള്‍ കരസ്ഥമാക്കി. 2025ല്‍ പാരീസില്‍ വച്ച് നടക്കുന്ന അന്തര്‍ദേശീയ മത്സരത്തിന് മുന്നോടിയായിട്ടാണ് ദേശീയതലത്തില്‍ മത്സരം നടത്തപ്പെട്ടത്.കേരളത്തിന് ആകെ ലഭിച്ച 11 മെഡലുകളില്‍ 10 മെഡലുകളും കാര്‍മ്മല്‍ ജ്യോതിയിലെ കുട്ടികള്‍ തന്നെയാണ് നേടിയെടുത്തത്.
കാര്‍മ്മല്‍ ജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബിജി ജോസിന്റെയും കായിക അധ്യാപകരായ ടോണി സാബു, സിസ്റ്റര്‍ വിമല്‍ മരിയ എന്നിവരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി കാര്‍മ്മല്‍ ജ്യോതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌പോര്‍ട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനം ആണ് കുട്ടികളെ ഇത്തവണയും വിജയത്തിളക്കത്തില്‍ എത്തിച്ചത്.
ഇതിനോടകം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കാല്‍മ്മല്‍ ജ്യോതിയിലെ കുട്ടികള്‍ പങ്കെടുക്കുകയും നിരവധി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.