Share this Article
യുവതി തൂങ്ങി മരിച്ചു, വിവരമറിഞ്ഞ് ഭർത്താവ് ആശുപത്രിയുടെ എക്സ്റേ റൂമിൽ ജീവനൊടുക്കി
വെബ് ടീം
posted on 22-07-2024
1 min read
couple-suicide-family-problems-alangad

എറണാകുളം: ആലങ്ങാട് വീട്ടിൽ യുവതി ജീവനൊടുക്കി. വിവരമറിഞ്ഞ് ഭര്‍ത്താവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെ മകന്‍ ഇമ്മാനുവല്‍ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.

ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്.

പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഇമ്മാനുവൽ വീട്ടിലും അയൽവാസികളുമായും വഴക്കുണ്ടാക്കിരുന്നതായും മരിയയ്ക്ക് ഇതിൽ വിഷമം ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വഴക്കുണ്ടാക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് മരിയ പറഞ്ഞിരുന്നു. ശനിയാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാനായാണ് മരിയ തൂങ്ങി മരിക്കാനൊരുങ്ങിയതെന്നാണ് ബന്ധുക്കളിൽനിന്ന് പൊലീസിനു ലഭിച്ച വിവരം. ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. 

ഇമ്മാനുവലും ബന്ധുക്കളും ചേര്‍ന്ന് പെട്ടെന്നു തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതറിഞ്ഞ് ഇമ്മാനുവല്‍ ആശുപത്രിയിലെ എക്സ്റേ  മുറിക്കകത്ത് തൂങ്ങി മരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസെത്തി മേല്‍നടപടികള്‍ക്കുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇമ്മാനുവലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെ മരിയ റോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും സംസ്‌കാരം കൊങ്ങോര്‍പ്പിള്ളി സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനിൽ വിളിക്കുക  Toll free helpline number: 1056, 0471-2552056) husband and wife commits സൂയിസൈഡ്ഒ




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories