Share this Article
ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 22-07-2024
1 min read
housewife-dies-due-to-shawl-gets-caught-in-the-grinder

കുമ്പള : കഴുത്തിൽ ഇട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. കുമ്പള ചെറുവാട് ഇസ്മയിലിന്റെ ഭാര്യ നഫീസ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലാണ് അപകടം.

ചികിത്സയിലുള്ള ഭർത്താവ് ഇസ്മായിൽ ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ നഫീസ ഷാൾ കുടുങ്ങി പിടയുന്നതാണ് കണ്ടത്. ഇയാൾ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി ഗ്രൈൻഡർ ഓഫ് ചെയ്ത് നഫീസയെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വർഷങ്ങളായി പെറുവാട് താമസിച്ചുവരുന്ന ഇവർക്ക് മക്കളില്ല. കാസർകോട് ആണങ്കൂർ സ്വദേശിനിയാണ് നഫീസ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories