ഹണിട്രാപ് കേസിലെ പ്രതിയായ യുവതി കാസര്‍ഗോഡ് പൊലീസിന്റെ കസ്റ്റഡിയില്‍. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രനാണ് പിടിയിലായത്. ഒളിവിലായിരുന്ന ശ്രുതിയ ഉഡുപ്പിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
പൊയ്നാച്ചി സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപയും സ്വര്‍ണമാലയും തട്ടിയ കേസിലാണ് ശ്രുതി പിടിയിലായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് കോടതി തള്ളിരുന്നു. വിവാഹ സൈറ്റുകളില്‍ പരസ്യം ചെയ്ത് പണം തട്ടുന്നതായിരുന്നു ശ്രുതിയുടെ രീതി.