Share this Article
ആശ്വാസവാര്‍ത്ത; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തിയതായി ഇന്ത്യന്‍ ആര്‍മി
Indian Army has found 4 people alive in Patavettikunnu

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. നാലുപേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയത് ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് പടവെട്ടിക്കുന്നില്‍ നിന്ന് രക്ഷിച്ചത്.

ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നു. അതേസമയം കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായ മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് 40 ടീമുകള്‍ മേഖലയെ 6 സോണുകളായി തിരിച്ചുള്ള തെരച്ചില്‍ പരോഗമിക്കുന്നു. ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories