Share this Article
തൃശൂർ പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മുതദേഹം കണ്ടെത്തി
Body of missing young man found in Thrissur Puthur river

തൃശൂർ പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മുതദേഹം കണ്ടെത്തി. എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിൽ  നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

പുത്തൂർ കൈനൂർ സ്വദേശി കാരാട്ടുപറമ്പിൽ തിലകൻ്റെ മകൻ 24 വയസുള്ള അഖിൽ ആണ് മരിച്ചത്.  പുത്തൂർ പുഴയിലെ കോലത്തുകടവിൽ  മരച്ചില്ലയിൽ തടഞ്ഞ് നിൽക്കുന്ന നിലയിൽ ആണ്  മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 30 നാണ് അഖിൽ കൈനൂരിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ കൈനൂർ റോഡിലെ വെള്ളക്കെട്ടിൽ  ഒഴിക്കിൽപ്പെട്ടത്.  തൃശുരിലെ ബൈക്ക് ഷോറും ജീവനക്കാരനായ യുവാവ് വീടിന് സമീപം വെള്ളം കയറിയതറിഞ്ഞ് വീട്ടിലേക്ക് പോവും വഴിയാണ് അപകടത്തിൽപ്പെട്ടത്.

പുത്തൂർ - കൈനൂർ റോഡിലൂടെ  പോകുമ്പോൾ  ശക്തമായ കുത്തൊഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയെങ്കിലും വെള്ളത്തിലെ ശക്തമായ കുത്തൊഴുക്ക് പ്രതിസന്ധിയായി.

ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർച്ചയായ നാല്  ദിവസം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് എൻ ഡി ആർ എഫും, ഫയർ ഫോഴ്സ് സ്കൂബ സംഘവും ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലാണ് മൃതദേഹം  കണ്ടെത്തിയത്. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories