Share this Article
വയനാടിന് സ്നേഹ സമ്മാനം; സംഗീതാര്‍ച്ചനയുമായി പത്തനംതിട്ടയിലെ കലാകാരന്മാര്‍
Artists of Pathanamthitta

വയനാടിന് സ്‌നേഹ സമ്മാനവുമായി പത്തനംതിട്ട ജില്ലയിലെ കലാകാരന്മാര്‍.കലാപ്രവര്‍ത്തകരുടെ സംഘടനയായ സ്റ്റേജ് ആര്‍ട്ടിസ്റ്റ്‌സ് & വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗീതാര്‍ച്ചന നടത്തിയത്.

വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പ്രീയ സഹോദരങ്ങളുടെ ഓര്‍മ്മക്കായി, സംഗീത- വാദ്യോപകരണാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തി കലാകാരന്മാരുടെ സംഘടനയായ സവാക്ക്. ഡോ. ബി.ജി ഗോകുലനും നാടന്‍പാട്ട് കുലപതി സി.ജെ കുട്ടപ്പനും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ നിരവധി കലാകാരന്മാരാണ് ചടങ്ങിന്റെ ഭാഗമായത് സവാക്ക് സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സവാക്ക് ജില്ലാ പ്രസിഡന്റ് പ്രകാശ് വള്ളംകുളം പറഞ്ഞു

നാടന്‍പാട്ട് കലാകാരനു മുന്‍ ഫോക്ലോര്‍ അക്കാഡമി ചെയര്‍മാനും ആയ സി.ജെ കുട്ടപ്പനും ജില്ലയിലെ മറ്റ് കലാകാരന്മാരും ചേര്‍ന്ന് നടത്തിയ സംഗീതാര്‍ച്ചന ഉരുളെടുത്ത ജീവനെ ഓര്‍മ്മിപ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ  നിരവധി കലാകാരന്മാരാണ് ചടങ്ങിന്റെ ഭാഗമായത്. ഇതോടൊപ്പം നടന്ന സര്‍വ്വമത പ്രാര്‍ത്ഥനയില്‍ ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വമികള്‍, തുകലശേരി ജമാഅത്ത് ഇമാം നവാസ് സഖാഫി എന്നിവര്‍ പങ്കെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories