ചിക്കന്‍ ബര്‍ഗറില്‍ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടി. ബര്‍ഗര്‍ പാതി കഴിച്ചതിനുശേഷം ആണ് പുഴുക്കളെ കണ്ടത്. കോഴിക്കോട് മൂഴിക്കലിലെ എംആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബര്‍ഗറിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇത് കഴിച്ച കണ്ണൂര്‍, പയ്യോളി സ്വദേശിനികളായ രണ്ടുപേര്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.