Share this Article
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് :മലയോര ജനത
idukki

2018 ന് ശേഷം വീണ്ടും മുല്ലപ്പെരിയാർ വീണ്ടും സജ്ജീവ ചർച്ച വിഷയമാക്കുമ്പോൾ,ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യവുമായി മലയോര ജനത. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ചപ്പാത്തിൽ സർവ്വമത പ്രാർത്ഥനയും കൂട്ട ഉപവാസവും നടന്നു.

വയനാട് ദുരന്തത്തിന് പിന്നാലെയാണ് ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ഉയർന്ന് വന്നത്.നവമാധ്യമങ്ങൾ ഇത് വലിയ ചർച്ചയാക്കിയതോടെ തീരദേശവാസികളിൽ വീണ്ടും ആശങ്കയുടെ നിഴൽ ഉടലെടുത്തു.

ആ ആശങ്ക ജനപ്രതിനിധികളിലേക്ക് സർക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചപ്പാത്ത് സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവ മത പ്രാർത്ഥനയും ഉപവാസവും നടത്തിയത് 

 മുല്ലപ്പെരിയാർ ഡാമിൽ അന്താരാഷ്ട്ര സമിതിയെ കൊണ്ട് അണക്കെട്ടിൽ പരിശോധന നടത്തണമെന്നതാണ് തീരദേശവാസികളുടെ ആവശ്യം.2006 മുതൽ 2018 വരെ സമര നാളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു സമ്മർദ്ദശക്തി ആകാൻ ആണ് മുല്ലപ്പെരിയാർ സമരസമിതി തീരുമാനിച്ചിരിക്കുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories