തൃശൂര്‍ മാള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഷ്ടമിച്ചിറ മേഖലയിലെ തെരവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. വനിത ഡോക്ടര്‍ക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് നടപടി.
തൃശൂര്‍ അഷ്ടമിച്ചിറ മേഖലയിലെ 26-ഓളം തെരുവുനായകള്‍ക്കാണ് മാള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നല്‍കിയത്. വെറ്റിനറി സര്‍ജന്‍ രാഖി രാജന്റെ നേതൃത്വത്തിയിരുന്നു വാക്‌സിനേഷന്‍ നടപടി.
മാള ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലായി ആയിരത്തോളം തെരുവു നായകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതില്‍ 165 നായകള്‍ക്ക് മാത്രമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം വാക്‌സിനേഷന്‍ നല്‍കിയത്.
പഞ്ചായത്തിന്റെ പരിധിയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ വില്‍പനശാലകളാണ് തെരുവ് നായകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വനിത ഡോക്ടറെ ആക്രമിച്ച മൂന്ന് നായകളെ മാള ബ്ലോക്ക് പഞ്ചായത്തിലെ മൃഗാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവ വെറ്റിനറി സര്‍ജന്റെ നിരീക്ഷണത്തിലാണ്.