തൃശൂര്‍ വടക്കാഞ്ചേരി മുണ്ടകന്‍ കൃഷിക്കായി കെ റ്റി പാടശേഖരം സജ്ജം. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് മണലിത്തറ - വിരുപ്പാക്ക റോഡിലെ കെറ്റി പാടശേഖര സമിതി വ്യാപൃതരാകുന്നത്.
കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ പരമ്പരാഗത കൃഷി സമ്പ്രദായമായ മുണ്ടകന്‍ കൃഷിക്കാണ് മണലിത്തറ - വിരുപ്പാക്ക റോഡിലെ കെ റ്റി പാടശേഖര സമിതി വ്യാപൃതരാകുന്നത്.
കാലാവസ്ഥ വ്യതിയാനവും, മറ്റു ദുരന്തങ്ങളും നടമാടുമ്പോഴും എല്ലാം ഉപേക്ഷിക്കാമെന്ന് വിചാരിച്ചാലും, കാര്‍ഷിക സമയമാകുമ്പോള്‍ ഉള്‍വിളി പോലെ ഈ മേഖലയില്‍ വ്യാപൃതരാകുന്നു.
ചിട്ടയായ രീതിയിലാണ് പാടേശേഖര സമിതി നെല്‍വിത്ത് വിതറി ഞാറ് മുളപ്പിച്ച് നടുന്നത്. കഴിഞ്ഞ മാസാവസാനം തിമര്‍ത്തു പെയ്ത മഴയില്‍ തോടുകളും പുഴകളും കര കവിഞ്ഞ് പാടശേഖരത്തേക്ക് അസംസ്‌കൃത വസ്തുക്കള്‍ വരെ അടിഞ്ഞു കൂടിയത് ഒട്ടേറെ ശ്രമകരമായാണ് നീക്കം ചെയ്തത്.
കനത്ത മഴയില്‍ മത്സ്യ സമ്പത്തെല്ലാം ഒഴുക്കില്‍ വാഴാനി ഡാമില്‍ എത്തിയെങ്കിലും, ഇപ്പോള്‍ മുണ്ടകന്‍ കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിക്കുമ്പോള്‍ മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടതും, അവയെ പിടിക്കാന്‍ പാടശേഖരത്ത് തിക്കും തിരക്കുമായത് ആഹ്ലാദം പകര്‍ന്നതായി പാടശേഖര സമിതിയും പറയുന്നു.