Share this Article
കോണ്‍ഗ്രസില്‍ പവര്‍ഗ്രൂപ്പ്,എറണാകുളത്തെ പാര്‍ട്ടിയില്‍ കോക്കസ്,പാര്‍ട്ടി വി.ഡി സതീശന്റെ നിയന്ത്രണത്തില്‍,കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ത്രീകളും ചൂഷണം നേരിട്ടുവെന്നും സിമി റോസ് ബെൽ ജോൺ
വെബ് ടീം
posted on 31-08-2024
1 min read
SIMI ROSE BELL JOHN

കൊച്ചി: സിനിമാ മേഖലയിലേതു പോലെ കോണ്‍ഗ്രസിലും പവര്‍ഗ്രൂപ്പെന്ന് കോൺഗ്രസ് നേതാവും  മുൻ എ ഐ സി സി അംഗവുമായ സിമി റോസ് ബെൽ ജോൺ. എറണാകുളത്തെ പാര്‍ട്ടിയില്‍ കോക്കസ് ഉണ്ട്. എറണാകുളത്തെ പാര്‍ട്ടി വിഡി സതീശന്റെ നിയന്ത്രണത്തിലാണ്.സതീശന്‍ ആത്മപരിശോധന നടത്തണം.ആരും അറിയാത്ത ടി.ജെ വിനോദിന് എറണാകുളത്ത് സീറ്റ് നല്‍കി.കഴിവും പ്രാപ്തിയുമുള്ള വനിതകളെ പാര്‍ട്ടിക്ക് വേണ്ട.നേതാക്കളുടെ ഗുഡ്ബുക്കില്‍ ഇടം പിടിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. മെറിറ്റ് ഉണ്ടായിട്ടും താന്‍  തഴയപ്പെട്ടന്ന് സിമി കേരളവിഷനോട് പറഞ്ഞു.   

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ത്രീകളും ചൂഷണം നേരിട്ടു. ഇക്കാര്യം തനിക്ക് നേരിട്ടറിയാം.പല വനിത കോൺഗ്രസ് നേതാക്കളുടെയും ട്രാക്ക് റെക്കോഡുകൾ പരിശോധിക്കണം. ചില ശബ്ദ സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിട്ടാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പാണെന്നും സിമി റോസ് ബെൽ പറഞ്ഞു. പല വനിത കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം. കൊച്ചിയിൽ  കേരളവിഷനോട് സംസാരിക്കുകയായിരുന്നു സിമി റോസ് ബെൽ ജോൺ.

സിമിയുടെ ആരോപണങ്ങളോട് യോജിക്കുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഒന്നിലധികം പവര്‍ഗ്രൂപ്പ് കോണ്‍ഗ്രസിലുണ്ട്. മണിയടി, മുഖസ്തുതി, സാമ്പത്തികം ഇതെല്ലാം കൂടി കലര്‍ന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. അത്രയും മോശമായി മാറി പാര്‍ട്ടി. കെപിസിസി പ്രസിഡന്റ് സുധാകരനെ പോലും ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ പാര്‍ട്ടിയില്‍ നിന്നും പലരും ഇറങ്ങി പോകുമെന്നും പത്മജ വേണു ഗോപാല്‍ കേരളവിഷന്‍ന്യൂസിനോട് പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories