Share this Article
മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
 collision between car and lorry

കോഴിക്കോട് മുക്കാളിയിൽ ദേശീയപാതയിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ എന്നിവരാണ് മരിച്ചത്. 

അമേരിക്കയിലായിരുന്ന ഷിജിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. തലശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന ലോറിയാണ് ഇവർ സഞ്ചരിച്ച കാറിൽ ഇടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories