Share this Article
ഏലം കര്‍ഷകരെ കബളിപ്പിച്ച് 15 കോടി തട്ടി; പ്രതി അറസ്റ്റില്‍
വെബ് ടീം
posted on 14-09-2024
1 min read
cardamom ARREST

തൊടുപുഴ: ഇടുക്കിയില്‍ 15 കോടിയുടെ ഏലം തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. ഏലയ്ക്കാ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് പിടിയിലായത്. വിപണിയെക്കാള്‍ ഉയര്‍ന്ന വില വാഗ്ദാനം നല്‍കിയാണ് കര്‍ഷകരില്‍നിന്ന് ഏലം ശേഖരിച്ചത്. 

ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നൂറോളം പേർ തട്ടിപ്പിനിരയായതായാണ് നിഗമനം. അടിമാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories