വയനാട് ദുരന്തത്തിൽ സർക്കാർ നടപടികളെക്കുറിച്ചുള്ള മാധ്യമ പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഓണക്കാലത്ത് പ്രചരിപ്പിച്ച ഒരു വാർത്തയിൽ സർക്കാർ കേരളത്തിന് അനർഹമായ പണം തട്ടിയെടുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തിയ വിവിധ ഇടപാടുകളുടെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. ഇതിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകിയ സാമ്പത്തിക സഹായം, ചികിത്സാ ചെലവുകൾ, താൽക്കാലിക താമസ സൗകര്യം എന്നിവ ഉൾപ്പെടുന്നു.
"ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടം എടുത്താണ് വ്യാജ വാർത്ത സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"2012 മുതൽ 2019 വരെ സർക്കാരുകൾ തയ്യാറാക്കിയ മെമ്മോറാണ്ടം എല്ലാം ലഭിക്കും. വരൾച്ച മൂതൽ പുറ്റിങ്കൽ ദുരന്തം വരെയുള്ള കാലത്ത് പരമാവധി ധനസഹായം വാങ്ങിയെടുക്കാനാണ് നോക്കിയത്," മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ വിശദാംശങ്ങൾ: