Share this Article
image
ഈ ആഴ്ചയിലും 24നെ പിന്നിലാക്കി റിപ്പോർട്ടറിന്റെ കുതിപ്പ് തുടരുന്നു; കേരളവിഷന്റെ ബോക്‌സ് ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നതും റിപ്പോര്‍ട്ടര്‍ ചാനല്‍; റിപ്പോർട്ടറിന്റെ മുന്നേറ്റത്തിൽ കേരളവിഷന്റെ പങ്ക് വലുതെന്ന് പ്രേക്ഷകർ
വെബ് ടീം
posted on 26-09-2024
15 min read
BARC

തിരുവനന്തപുരം: മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഈ ആഴ്ചയിലും(week 38) 24ന്യൂസിനെ പിന്നിലാക്കി റിപ്പോർട്ടറിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ചയും റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയിലും രണ്ടാം സ്ഥാനത്ത് റിപ്പോർട്ടർ കുതിപ്പ് തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഒന്നാം സ്ഥാനത്ത്. നഗര മേഖലയിൽ റിപ്പോർട്ടർ ആണ് മുന്നിൽ. ട്വന്റി ഫോര്‍ ന്യൂസ് മൂന്നാമതാണ്. റിപ്പോര്‍ട്ടറിനേക്കാള്‍ റേറ്റിംഗില്‍ 10 പോയിന്റ് പിന്നിലാണ് ട്വന്റി ഫോര്‍. കേരളവിഷൻ സെറ്റ് ടോപ് ബോക്സ്  ഓണ്‍ ആക്കിയാല്‍ ആദ്യം തെളിയുന്നത് റിപ്പോർട്ടർ ചാനൽ ആണെന്നത് ചാനല്‍ റേറ്റിംഗില്‍ മുന്നിലെത്താൻ മുഖ്യ പങ്കു വഹിച്ചതെന്നാണ് പ്രേക്ഷകപക്ഷവും. 

ഏഷ്യാനെറ്റ് ന്യൂസിന് 90.04 പോയിന്റാണുള്ളത്. റിപ്പോര്‍ട്ടറിന് 86.72ഉം. ട്വന്റി ഫോറിന് 76.65ഉം, മനോരമയ്ക്കാണ് നാലാം സ്ഥാനം. അഞ്ചാമത് 35.5 പോയിന്റുമായി മാതൃഭൂമിയും. ആറാമത് കൈരളി ന്യൂസും തുടരുന്നു. ജനം ടിവിയുമായി റേറ്റിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്  കൈരളി ന്യൂസ് നടത്തുന്നത്. ജനം ടിവിയ്ക്ക് 38-ാം ആഴ്ചയില്‍ 18.09 പോയിന്റാണുള്ളത്. ന്യൂസ് 18കേരളയ്ക്ക് 14.96 പോയിന്റ്. മീഡിയാ വണ്ണിന് 9.86ഉം. പുതിയ ന്യൂസ് ചാനലായ ന്യൂസ് മലയാളം 24x7ന് ഇനിയും പോയിന്റ് നേടാനായിട്ടില്ല.

കഴിഞ്ഞ ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 93.74 പോയിന്റുണ്ടായിരുന്നു. റിപ്പോര്‍ട്ടറിന് 88.79ും ട്വന്റി ഫോറിന് 80.92ഉം. ഈ മൂന്ന് ചാനലിനൊപ്പം മനോരമയ്ക്കും പോയിന്റില്‍ ഇടിവുണ്ടായി. മാതൃഭൂമിക്കും കൈരളി ന്യൂസിനും നേരിയ കുറവാണുള്ളത്. ജനം ടിവിക്ക് റേറ്റിംഗ് കൂടുകയും ചെയ്തു. ന്യൂസ് കേരളയും മീഡിയാ വണ്ണും പോയിന്റ് കൂട്ടി. അതായത് ഏഴും എട്ടും ഒന്‍പതും സ്ഥാനങ്ങളിലെ ചാനലുകള്‍ക്ക് മാത്രമാണ് ഈ ആഴ്ചയില്‍ പോയിന്റുയര്‍ച്ച. മൊത്തത്തില്‍ എല്ലാ ന്യൂസ് ചാനലിന്റേയും കാഴ്ചക്കാര്‍ കുറഞ്ഞു. ഓണത്തോട് അനുബന്ധിച്ചുള്ള വിനോദ പരിപാടികളും മറ്റും എന്റര്‍ടെയിന്‍ ചാനലുകളുടെ പ്രിയം കൂട്ടിയതു കൊണ്ടാകാം ഇതെന്നാണ് വിലയിരുത്തല്‍.

വരുന്ന ആഴ്ചയിലും  ഷിരൂർ ദൗത്യവും പിവി അൻവർ വെളിപ്പെടുത്തൽ, സിദ്ധിഖ്‌-ഹേമ കമ്മിറ്റി വിഷയവും റേറ്റിംഗ് കണക്കാക്കുന്നതിൽ വലിയ പങ്ക് വഹിക്കുമ്പോൾ കേരളവിഷൻ ബോക്സ് ഓൺ ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക്  ലഭ്യമാകുന്നത് റിപ്പോർട്ടർ ചാനലിന്റെ കുതിപ്പിന് മുഖ്യ പങ്ക് തന്നെ വഹിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories