Share this Article
എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാം: മകൾ ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി
വെബ് ടീം
posted on 23-10-2024
1 min read
asha laurence

കൊച്ചി: അന്തരിച്ച എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുനൽകുന്നതിന് എതിരെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതി അനുമതി.ജഡ്ജി വി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം.

മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിന്‍റെ ആവശ്യം.

കഴിഞ്ഞ മാസം 21 നായിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഐഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories