മലപ്പുറം വളയംകുളത്ത് വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ഇംതിയാസ് അലിയാണ് പൊലീസിന്റെ പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതിയായ മലപ്പുറം വാഴക്കാട് സ്വദേശി ഇംതിയാസ് അലിയാണ് മോഷണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണസംഘത്തിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ കോഴിക്കോട് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
കൂട്ടു പ്രതിയായ ഇയാളുടെ സുഹൃത്ത് ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഈര്‍ജ്ജിതമാക്കിയതായും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. അലമാരയില്‍ സൂക്ഷിച്ച അഞ്ച് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 30000 രൂപയും 150 ഒമാന്‍ റിയാലുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ബന്ധുവീട്ടില്‍ പോയി പുലര്‍ച്ചെ നാല് മണിയോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മോഷ്ടാക്കള്‍ കൊണ്ട് വന്ന ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചാണ് സംഘം ഓടി രക്ഷപ്പെട്ടത്. പിന്നീട് ഒരു കിലോ മീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്തെ ഹാരിസ് എന്നയാളുടെ വീട്ടിലെത്തി ഇവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് സംഘം കടന്ന് കളഞ്ഞത്.
മോഷണം പോയ ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതിയെ അന്വേഷണണ സംഘം മോഷണം നടന്ന റഫീഖിന്റെ വീട്ടിലും ബൈക്ക് മോഷണം പോയ പാവിട്ടപ്പുറത്തെ ഹാരിസിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാനമായ നിരവധി മോഷണ കേസുകളില്‍ ഉള്‍പെട്ടവരാണ് പ്രതികള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.