Share this Article
കേരള- കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാളെ പഠിപ്പുമുടക്കി സമരമെന്ന് കെഎസ്‌യു
വെബ് ടീം
posted on 13-11-2024
1 min read
KSU

തിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാളെ കെഎസ്‍യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ നാളെ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നത്. 4 വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories