പത്തനംതിട്ടയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോളേജിന്റെയും ആരോഗ്യവകുപ്പിന്റെയും വീഴ്ചയില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദ്.
അമ്മു സജീവന്റെ മരണത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെഎസ്‌യു കഴിഞ്ഞ ദിവസം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.