മലപ്പുറം മലയോരമേഖലയിലെ മലവെള്ളപ്പാച്ചിലില്‍ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പുന്നപ്പുഴ കരകവിഞ്ഞൊഴുകിയതോടെയാണ് വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കല്‍ നഗറുകള്‍ ഒറ്റപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചാലിയാര്‍, പുന്നപ്പുഴ, മരുകലക്കന്‍, കാരക്കോടന്‍ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.