കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന പണം കൊള്ളയടിക്കപ്പെടുന്നുവെന്ന് പി വി അൻവർ എം എൽ എ.
സഹകരണ സംഘം മനുഷ്യരെ സഹായിക്കാൻ ഉണ്ടാക്കിയതാണ്. സിപിഐഎം അതിനെ കുത്തകവത്ക്കരിക്കുന്നു.സാബുവിനെ മരണത്തിലേക്ക് തള്ളി വിട്ടതാണ്.
ജീവിക്കാൻ അനുവദിക്കില്ല എന്ന സിപിഐഎം നേതാവിന്റെ ഭീഷണി പലിശയ്ക്ക് പണം നൽകുന്ന ഗുണ്ട സംഘങ്ങളുടെ നിലവാരത്തിലുള്ളതാണെന്നും മരിച്ച സാബുവിൻ്റെ വീട് സന്ദർശിച്ചശേഷം അൻവർ പറഞ്ഞു.