Share this Article
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം
CPIM meeting

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനം.പ്രധാന വകുപ്പുകളുടെ പ്രവർത്തനം പാർട്ടി നയത്തിന് ചേർന്നല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുചർച്ചയിലാണ് വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തിയത്.

തുടർഭരണം സഖാക്കളിൽ മുല്യ ച്യുതി ഉണ്ടാക്കിയെന്നും  ഡിവൈഎഫ്ഐ, ചാരിറ്റി പ്രവർത്തനങ്ങളിൽ മാത്രമായി ഒതുങ്ങിയെന്നും ചർച്ചയിൽ വിമർശനം ഉയർന്നു. 

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്നത് തിരുത്തലിനുള്ള വഴികളാണ്. പാര്‍ട്ടി സെക്രട്ടറിയെ വേദിയിലിരുത്തി പാര്‍ട്ടിയ്‌ക്കെതിരെയും മുഖ്യമന്ത്രിയെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉയർത്തി.

പാര്‍ട്ടി ദൗര്‍ബല്യം തുറന്നു പറയുന്ന സംഘടന റിപ്പോര്‍ട്ടില്‍, തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞു നിന്നതും, തിരുത്താനുള്ള വഴിയൊരുക്കലിന്റെ ഭാഗമായാണ്.  

തുടര്‍ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതിയുണ്ടായെന്നും പാര്‍ട്ടിയില്‍ അടിമുടി തിരുത്തല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപി സ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കേണ്ടതില്ലായിരുന്നുവെന്നും കോടതി വഴി വന്നിരുന്നെങ്കില്‍ പറഞ്ഞു നില്‍ക്കാന്‍ വകയുണ്ടായിരുന്നുവെന്നുമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയ വാദം.

ധനവകുപ്പിനെതിരായ വിമര്‍ശനം പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉയർന്നു. ധനകാര്യ മാനേജ്‌മെന്റ് പരാജയമാണെന്നും ധനപ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നും വിമശനം ഉയർന്നു. ഡിവൈഎഫ്‌ഐ ചാരിറ്റി സംഘടനയായി മാറി എന്നാണ് മറ്റൊരു വിമർശനം. യുണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും എസ്എഫ്‌ഐ വഴിവിട്ട ഇടപാടുകള്‍ നടത്തുന്നു എന്നും ചൂണ്ടിക്കാട്ടി. 

വിമര്‍ശനങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നാളെ മറുപടി നല്‍കും. നാളെ വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വി ജോയ് ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories