Share this Article
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് ഉടന്‍ പണം തിരികെ നല്‍കാന്‍ നോട്ടിസ്
Pension Scam

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് ഉടന്‍ പണം തിരികെ നല്‍കാന്‍ നോട്ടിസ്. പൊതുഭരണ വകുപ്പിലെ ആറു ജീവനകാര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.


ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ മുമ്പിൽ കണ്ട് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മൂന്നാർ


ശൈത്യകാലമാരംഭിച്ചതോടെ ഇടുക്കി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു. മഴക്കാലമെത്തിയതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞ മൂന്നാറിൻ്റെ ടൂറിസം മേഖല വരാൻ പോകുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളെ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മഴമാറി മാനം തെളിഞ്ഞതോടെയുള്ള പരന്ന കാഴ്ച്ചകൾ മൂന്നാറിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.

ശൈത്യകാലമാരംഭിച്ചതോടെ മൂന്നാറിനും പതിയെ തണുത്ത് തുടങ്ങിയിരിക്കുന്നു. കാർമേഘം പൂർണ്ണമായി നീങ്ങാത്തതിനാൽ  മുൻകാലങ്ങളെ അപേക്ഷിച്ച് പ്രഭാതങ്ങൾക്കൊരൽപ്പം കുളിര് കുറവുണ്ടെങ്കിലും തെളിഞ്ഞ ആകാശവും താഴെ പരന്ന കാഴ്ച്ചകളും തീർക്കുന്ന വശ്യമനോഹാരിതക്ക് തെല്ലും കുറവില്ല.

പുൽനാമ്പുകളിൽ മഞ്ഞിൻ കണങ്ങൾ പറ്റിപിടിച്ച് തുടങ്ങിയിരിക്കുന്നു.വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ മുമ്പിൽ കണ്ട് സഞ്ചാരികളെ വരവേൽക്കാൻ മൂന്നാറിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും ഒരുങ്ങി കഴിഞ്ഞു.

മഴക്കാലമെത്തിയതോടെ കഴിഞ്ഞ ജൂൺ മാസം മുതൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു.ഇത് വ്യാപാര മേഖലക്കുൾപ്പെടെ വരുമാന കുറവിന് ഇടവരുത്തിയിരുന്നു.വിനോദ സഞ്ചാര മേഖലയുമായി ചേർന്ന് വരുമാനം കണ്ടെത്തുന്ന ആളുകളും പ്രതിസന്ധി നേരിടുകയായിരുന്നു.

ഓണം, ദീപാവലി, പൂജാവധി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടിരുന്നു.ഇതിന് ശേഷമാണിപ്പോൾ മൂന്നാറിൽ വിനോദ സഞ്ചാര സീസണാരംഭിച്ചിട്ടുള്ളത്.വിദേശ വിനോദ സഞ്ചാരികളും കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള സഞ്ചാരികളും മൂന്നാറിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.

ശൈത്യമേറുന്നതോടെ കൂടുതൽ സഞ്ചാരികളെത്തുകയും ക്രിസ്തുമസ് പുതുവത്സര കാലത്ത് മെച്ചപ്പെട്ട വരുമാനം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നാറിൻ്റെ വിനോദ സഞ്ചാര മേഖലക്കാകെ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories