Share this Article
ബിക്കിനി ടോപ്പ്‌ പിസ സ്ലൈസുകള്‍ കൊണ്ട്; ഉർഫിയുടെ പരീക്ഷണങ്ങൾ തുടരുന്നു
വെബ് ടീം
posted on 13-06-2023
1 min read
urfi javed new bikin top

ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് ഉർഫി. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്. 

പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ്‌ ഉര്‍ഫി ധരിച്ചത്. ഇതിന് മാച്ച് ചെയ്ത് ഒരു കറുത്ത പാന്റും പെയര്‍ ചെയ്തു. എന്നാല്‍ ആരാധകര്‍ക്ക് ഈ ഔട്ട്ഫിറ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ വന്നു.

വേറെ ഒന്നും കിട്ടാത്തതു കൊണ്ടാണോ ഇത് ധരിച്ചതെന്നും ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ പിസ അല്ലെന്നും അതിന്റെ മോഡല്‍ ആണെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories