Share this Article
Union Budget
ഒരു കോഴിമുട്ടയ്ക്ക് 21,500 രൂപ; ലേലത്തിൽ പിടിച്ചത് 100 കോടി മുട്ടകളിൽ ലക്ഷണമൊത്ത ഒന്നിനെ
വെബ് ടീം
posted on 18-12-2024
1 min read
egg price

ഇന്നലെ മുട്ട പൊട്ടി റോഡിലൊഴുകിയ വാർത്ത അല്പം അമ്പരപ്പോടെ വായിച്ചവർക്ക് ഇന്ന് അമ്പരപ്പിനൊപ്പം കുറച്ചു കൗതുകം കൂടി ജനിപ്പിക്കുന്ന വാർത്തയാണിത്. ഇന്നലെ മുട്ട അപകടം കേരളത്തിലാണ് നടന്നതെങ്കിലും ഇന്നത്തെ ഈ അല്പം കൗതുകം ജനിപ്പിക്കുന്ന കാര്യമുണ്ടായത് മലയാളികൾ ഒരുപാട് ഉള്ള യുകെയിലാണ്.

ഇന്നലെ ഇരുപതിനായിരത്തിലധികം മുട്ട പൊട്ടി റോഡിലൊഴുകി മുട്ട കൊണ്ട് നഷ്ടമാണ് ഉണ്ടായതെങ്കിൽ ഇന്ന് ഒരൊറ്റ മുട്ട ഇരുപതിനായിരത്തിലധികം രൂപ നേടിയ വാർത്തയാണ് പുറത്ത് വരുന്നത്. ഒരിടത്ത് മുട്ട കൊണ്ട് വലിയ നഷ്ടം ഉണ്ടാകുമ്പോൾ ഒരിടത്ത് വലിയ ലാഭവും സംഭവിക്കുന്നു . 21,500 രൂപയ്ക്കാണ് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷറില്‍ കൃത്യമായ ഉരുണ്ട, 'ആകൃതി'യൊത്ത കോഴിമുട്ട വിറ്റുപോയത്. എഡ് പവ്നലെന്നയാളാണ്  ആദ്യം മുട്ട വാങ്ങിയത്. ഇദ്ദേഹം ഇത് എന്‍ജിഒയായ ലുവന്‍റസ് ഫൗണ്ടേഷന് നല്‍കുകയായിരുന്നു. 100 കോടി മുട്ടകളില്‍ ഒന്ന് മാത്രമേ കൃത്യമായി ഉരുണ്ടതാവുകയുള്ളൂവെന്നും അതാണ് നിലവില്‍ ലേലത്തില്‍ പോയ മുട്ടയെന്നും ലേലം നടത്തിപ്പുകാര്‍ വ്യക്തമാക്കി.

സ്കോട്​ലന്‍ഡിലെ ഒരു സ്ത്രീക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ലഭിച്ചതാണ് ഈ വിലപിടിപ്പുള്ള കോഴിമുട്ട.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തിയ പ്രത്യേക ലേലത്തില്‍ മുട്ട മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.

13 വയസുമുതല്‍ 25 വയസുവരെ പ്രായമുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.ആളുകളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായും വേണ്ട പിന്തുണ നല്‍കിവരുന്ന സംഘടനയാണ് ലുവന്‍റസ് ഫൗണ്ടേഷന്‍  മുട്ട വിറ്റുപോയതില്‍ സന്തോഷമുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഊര്‍ജമാണിതെന്നും ഫൗണ്ടേഷന്‍ പ്രതിനിധിയായ റോസ് റാപ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

1947 ല്‍ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹത്തിന് മുറിച്ച കേക്കിന്‍റെ ഒരു കഷ്ണം 2,39,915 രൂപയ്ക്കാണ് (2200 പൗണ്ട്) നവംബറില്‍ ലേലത്തില്‍ പോയത്.മരിയൻ എന്ന് പേരുള്ള  സ്ത്രീ  1980ൽ മരിക്കും വരെ തന്റെ കയ്യിൽ നിധി പോലെ  സൂക്ഷിച്ചു. ഇവരുടെ മരണ ശേഷം കിടക്കയുടെ അടിയിൽ മറ്റ് വസ്തുക്കൾ സൂക്ഷിച്ചിരുന്നതിനൊപ്പം കേക്ക് കഷ്ണം കൂടി ബന്ധുക്കൾ കണ്ടെടുക്കുകയായിരുന്നു.  77 വര്‍ഷം പഴക്കമുള്ള ഫ്രൂട്ട് കേക്ക് ഒന്‍പത് അടിയോളം ഉയരവും നാല് തട്ടും ഉള്ളതായിരുന്നു. നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. 2000ത്തിലേറെ അതിഥികള്‍ക്കായാണ് മുറിച്ചു നല്‍കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article