Share this Article
Flipkart ads
പോഷക പവർഹൗസ് പായ്ക്ക്; ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാം, ആരോഗ്യഗുണങ്ങൾ അനവധി
വെബ് ടീം
posted on 28-12-2024
1 min read
beetroot

ദിവസേനയുള്ള ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ​ഗുണങ്ങൾ കിട്ടുന്നത്.

അവശ്യ വിറ്റാമിനുകൾ,ധാതുക്കൾ,ആന്റി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്., ഇത് ശരീരം നൈട്രിക് ഓക്സൈഡായി മാറുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.നൈട്രേറ്റുകളിൽ നിന്നുള്ള നൈട്രിക് ഓക്സൈഡ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് സന്ധിവാതം , ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ് വിറ്റാമിൻ സി, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ശരീരത്തെ സഹായിക്കുന്നു.

പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ദഹന സംബന്ധമായ തകരാറുകൾ തടയുവാനും ബീറ്റ്‌റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറും ബീറ്റൈനും സഹായിക്കുന്നു .ബീറ്റ്‌റൂട്ട് ജ്യൂസിലെ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും യുവത്വമുള്ള ചർമ്മം നിലനിർത്താനും ഗുണം ചെയ്യുന്നു .ബീറ്റ്റൂട്ട് ജ്യൂസിലെ ഫെെബർ വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories