Share this Article
ആരോഗ്യ ഗുണങ്ങളേറേ..അറിയാം ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍
Health Benefits of Beetroot

ബീറ്റ്‌റൂട്ട് അല്ലെങ്കില്‍ ചുക്കന്ദര്‍ എന്ന് വിളിക്കപ്പെടുന്ന  പച്ചക്കറി പലപ്പോഴും നമ്മുടെ  പ്ലേറ്റുകളുടെ അരികിലേക്ക് തരംതാഴ്ത്തപ്പെടുന്ന ഒന്നാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാത്തതാണ് ഇതിന് കാരണം.

വിറ്റാമിന്‍ സി, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ ബീറ്റ്റൂട്ട് ഒരു യഥാര്‍ത്ഥ സൂപ്പര്‍ഫുഡാണ്.ഇവ നമ്മുടെ ശരീരത്തിന് ഒരു കവചം പോലെ പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധത്തിനും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നു.  

നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റാലൈന്‍ പോലുള്ള സംയുക്തങ്ങള്‍ക്ക് കഴയും.ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാനും മികച്ച ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് കേവലം രുചികരമായ ഒരു പച്ചകറിമാത്രമല്ല, ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ബീറ്റൈന്‍, ഫെറുലിക് ആസിഡ്, റൂട്ടിന്‍ തുടങ്ങിയ സംയുക്തങ്ങളാല്‍ സമ്പന്നണാണ് ബീറ്റ്‌റൂട്ട്.

പ്രമേഹമുള്ള വ്യക്തികള്‍ക്കും എന്നാല്‍ മിതമായ അളവില്‍ ബീറ്റ്‌റൂട്ട് കഴിക്കാം. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും നല്ലതണ്.ബീറ്റ്‌റൂട്ടിലെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories