ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവെ അലസരാണ്. എതെങ്കിലും അസുഖം വരുമ്പോള്‍ മാത്രമാണ് ആരോഗ്യത്തെ കുറിച്ച് ആകുലതപ്പെടുക. കൗമാര പ്രായത്തില്‍ തന്നെ വ്യായമം ശീലമാക്കാനാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
വ്യായാമം ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിത്തതിന് വഴിവെക്കും. ഇത്തരത്തിലുള്ള ശീലങ്ങള്‍ കൗമാരത്തിലെ ആരംഭിക്കുന്നത് ഉചിതമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മധ്യവയസ്സുകളില്‍ ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ശീലം ഗുണകരമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 വയസ്സിനും 19 വയസ്സിനുമിടയിലുള്ള കൗമാരക്കാരില്‍ നടത്തിയ നീണ്ട 45 വര്‍ഷത്തെ പഠനത്തിനൊടുവിലാണ് കാര്‍ഡിയോമെറ്റബോളിക്ിന്റെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നത്. കൂടാതെ സ്‌കൂളിലെ കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുപോലെ വ്യായാമത്തിനും അവസരമൊരുക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.അതേസമയം എല്ലാ ദിവസവും കൗമാരക്കാര്‍ കുറഞ്ഞത് മുപ്പത് മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കണമെന്നും വീട്ടു ജോലികളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.