ഒരു തവണയെങ്കിലും കോവിഡ് രോഗം ബാധിച്ചവര്‍ കോവിഡിന്റെ പരിണിതഫലങ്ങള്‍ തുടര്‍ന്നും അനുഭവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍. ശാരീരിക- മാനസികാരോഗ്യത്തിന് കോവിഡ് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോവിഡും മാനസികാരോഗ്യവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്നാണ് സമീപകാല പഠനം വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ചതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്നവരാണ് പലരും. ശ്വാസതടസം, ഭക്ഷണത്തിന്റെ രുചി അറിയാതിരിക്കുക മണം അറിയാനുള്ള കഴിവ് നഷ്ടമാവുക.രോഗപ്രതിരോധശേഷി കുറയുക തുടങ്ങി നിരവധി കോവിഡാനന്തരപ്രശ്‌നങ്ങള്‍ രോഗം ബാധിച്ചവര്‍ക്ക് ഉണ്ടാവാറുണ്ട്. സ്‌കീസോഫ്രീനിയ എന്ന അസുഖവും കോവിഡ് ബാധിതരായവരില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സെക്കോസിസ് വിഭാഗത്തില്‍ പെടുന്ന ഒരു മാനസിക അസുഖമാണ് സ്‌കീസോഫ്രീനിയ. ഡില്യൂഷന്‍സ്, ഹാലൂസിനേഷന്‍സ് തുടങ്ങിയ അവസ്ഥകളിലൂടെയെല്ലാം സ്‌കീസോഫ്രീനിയ രോഗി കടന്നുപോകാം. ഇല്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുക, മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുക തുടങ്ങി യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ഒരു അവസ്ഥയാണിത്. അടുക്കും ചിട്ടയുമില്ലാത്ത സംസാരം, നിര്‍നികാരത തുടങ്ങിയവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ചെറുപ്പക്കാര്‍ക്കിടയിലാണ് സ്‌കീസോഫ്രീനിയ കൂടുതലായി ഉണ്ടാവുന്നതെന്നും പഠനങ്ങള്‍ പറയുന്നു. രോഗത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് കോവിഡിന്റെ ദീര്‍ഘകാല മാനസികാരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.