ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളനാരങ്ങ. എന്നാല്‍ മാതളനാരങ്ങ മാത്രമല്ല മാതളനാരങ്ങയുടെ തൊലിയും പോഷകഗുണമുള്ളതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. പോളിഫെനോളുകളും ഫ്‌ലേവനോയ്ഡുകളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ മാതളനാരങ്ങയുടെ തൊലികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാതളനാരങ്ങയുടെ തൊലി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും കൊളാജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് മാതളനാരങ്ങ തൊലിയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. മാതളനാരങ്ങയുടെ തൊലിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും. മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഏറെ നാള്‍ സൂക്ഷിക്കാവുന്നതാണ്. ചര്‍മ്മത്തിലെ അണുബാധ തടയാനും മാതള നാരങ്ങയുടെ തൊലിക്ക് കഴിയും.
കൂടാതെ മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ദിവസവും പല്ലു തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും മോണ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. മാതളനാരങ്ങയിലെ പോളിഫെനോളുകള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുമെന്ന് ചില ഗവേഷണ പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. മാതളനാരങ്ങയുടെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ കൊളസ്ട്രോളീമിയ കുറയ്ക്കുന്നതിനും സഹായകമാണ്.