ഭക്ഷണങ്ങള്‍ക്ക് സ്വാദ് വര്‍ധിപ്പിക്കുന്നതിനായി ഉലുവ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് മിക്കവരും. അല്‍പം കയ്പ്പുകലര്‍ന്ന രുചിയാണെങ്കിലും നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് ഉലുവ. വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാന്‍ ഉലുവ വെള്ളത്തിന് കഴിയും. വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാനും ഉലുവ വെള്ളത്തിന് കഴിയും.
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഇത് പ്രമേഹമോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ള വ്യക്തികള്‍ക്ക് ഇത് ഗുണം ചെയ്യും.
ഉലുവ വെള്ളത്തില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളില്‍.