ലോകത്തെ ഞെട്ടിച്ച് അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2030 ആകുമ്പോഴേക്കും അമിതവണ്ണം ഉള്ളവരുടെ എണ്ണം 100 കോടി കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . 2022 ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 2030 എത്തുമ്പോഴേക്കും അമിത വണ്ണം ഉള്ളവരുടെ എണ്ണം 100 കോടി കടക്കും .
അഞ്ച് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം നാലു മടങ്ങ് വര്‍ധിക്കും . നിലവില്‍ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 43 ശതമാനവും അമിതവണ്ണക്കാരാണെന്നാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു .
ഈജിപ്ത്, ഇറാഖ്, ലിബിയ, ദക്ഷിണാഫ്രിക്ക, ചിലി, സിറിയ, തുര്‍ക്കി, മെക്സിക്കോ എന്നിവിടങ്ങളിലാണ് അമിതവണ്ണം ബാധിച്ചവരുടെ എണ്ണം ത്വരിത ഗതിയില്‍ ഉയരുന്നത് . അശാസ്ത്രീയവും അനാരോഗ്യവുമായ ഭക്ഷണ രീതികളാണ് അമിത വണ്ണത്തിന് കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.