മുടിയുടെയും ചര്‍മ്മത്തിന്റെയും കാര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രകൃതിദത്ത എണ്ണയാണ് അര്‍ഗന്‍ ഓയിലുകള്‍ . നോക്കാം ആര്‍ഗന്‍ ഓയിലിന്റെ പ്രത്യേകതകള്‍ .
മൊറോക്കോയിലെ അര്‍ഗന്‍ മരത്തിന്റെ കായില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ജൈവ ഉല്‍പന്നമാണ് 'ലിക്വിഡ് ഗോള്‍ഡ്' എന്ന് വിളിക്കുന്ന അര്‍ഗന്‍ ഓയില്‍. ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് അര്‍ഗന്‍ ഓയിലുകള്‍ .
ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ തളര്‍ത്തുന്ന വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ് .
ചുണ്ടുകളെ നന്നായി ഈര്‍പ്പമുള്ളതാക്കാനും ജലാംശം നിലനിര്‍ത്താനും കഴിയുന്ന സംയുക്തങ്ങള്‍ അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്നു. ചുണ്ടുകള്‍ പൊട്ടുന്നതിനും വിണ്ടുകീറുന്നതിനുമുള്ള ഉത്തമ പരിഹാരം കൂടിയാണ് അര്‍ഗന്‍ ഓയില്‍ .
അര്‍ഗന്‍ ഓയിലിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ തലയിലെ ചൊറിച്ചിലില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു. കൂടാതെ ഇവ മുടി മൃദുവും തിളക്കമുള്ളതും മിനുസമുള്ളതുമാക്കുന്നു . നിരവധി കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അര്‍ഗന്‍ എണ്ണ ഉപയോഗിച്ചുവരുന്നതിനാല്‍ ഇവ മുടി പൊട്ടുന്നതിനെ ചികിത്സിക്കാനും മുടിയെ മെച്ചപ്പെടുത്താനും സഹായിക്കും.