പുറത്തേക്കിറങ്ങിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന വെയിലും ചൂടും കാരണം ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ചൂടിനോടൊപ്പം വരുന്ന ചൂടുകുരുക്കള്‍, ഫംഗല്‍ അണുബാധകള്‍, സൂര്യാഘാതം, ത്വക്രോഗങ്ങള്‍, എന്നിവയെല്ലാം വലിയ പ്രശ്‌നക്കാര്‍ തന്നെയാണ്. ഇവയ്‌ക്കെതിരെയുള്ള കരുതല്‍ വളരെ അത്യാവശ്യമാണ്.
വേനല്‍ക്കാലത്തെ വില്ലന്മാരാണ് കടുത്ത വെയിലും അമിതമായ വിയര്‍പ്പും. ഇത്തവണ ചൂടിന്റെ കാഠിന്യം കൂടിയതോടൊപ്പം വിയര്‍പ്പും ചര്‍മ രോഗങ്ങളും കൂടുതലാണ്. അമിതമായി വെയില്‍ കൊള്ളുന്നത്് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സൂര്യാഘാതമാണ് പ്രധാന പ്രശ്‌നം.
കടുത്തവെയില്‍ കൊള്ളുന്നതിലൂടെ ചര്‍മത്തില്‍ ചുവപ്പു നിറം ഉണ്ടായി തൊലി ഇളകിപ്പോകുകയും ഈ ഭാഗം പൊള്ളലേറ്റതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ചൂടുകാലത്ത് കൂടുതലും കാറ്റ് കയറുന്ന വസ്ത്രങ്ങള്‍ ധരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുക.
എന്നാല്‍ ശരീരം കൂടുതല്‍ വെളിവാക്കുന്ന വസ്ത്രങ്ങള്‍ ഇടുമ്പോള്‍ കടുത്ത വെയിലില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടുന്നു. ശരീരം മുഴുവന്‍ മറയുന്ന, അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍വ വസ്ത്രങ്ങളാണ് വേനലില്‍ ഏറ്റവും ഉത്തമം.
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുട, തൊപ്പി സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കുക്ക. പുറത്തിറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് സൂര്യപ്രകാശം തട്ടാന്‍ ഇടയുള്ള എല്ലാ ശരീരഭാഗത്തും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കടുത്ത സണ്‍ബേണ്‍ ഉണ്ടാകുന്നതില്‍നിന്നും സണ്‍സ്‌ക്രീനിന്റെ ഉപയോഗം ഒരുപരിധി വരെ സഹായിക്കും. പ്രായഭേദമന്യേ വേനലിലെ ചൂടും വിയര്‍പ്പും മൂലം എല്ലാവര്‍ക്കും വരുന്ന ഒരു പ്രശ്‌നമാണ് ചൂടുകുരുക്കള്‍. വിയര്‍ത്താല്‍ അധികം വൈകാതെ കുളിക്കുക എന്നതാണ് ചൂടുകുരുക്കളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഈ ചൂടുകാലത്ത് ചര്‍മത്തിന്റ ആരോഗ്യത്തിനായി കൂടുതല്‍ പ്രാവശ്യം കുളിക്കുക,ധാരാളം വെള്ളം കുടിക്കുക,വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക, സൂര്യ പ്രകാശം നേരിട്ട് ശരീരത്തിലേക്ക് അടിക്കാന്‍ അനുവദിക്കാതിരിക്കുക, സണ്‍സ്‌ക്രീന്‍ ഒഴിവാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.