Share this Article
തൃശ്ശൂർ ശക്തൻ നഗറിലെ സൂര്യ സിൽക്സിൽ തീപിടുത്തം
Massive Fire Engulfs Surya Silks in Thrissur

തൃശ്ശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ  തീപിടുത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്സിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്..

ഇന്നുച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം..നൂറിലധികം ജീവനക്കാരും,  നിരവധി കസ്റ്റമേഴ്സും   ഉള്ള സമയത്ത് ആയിരുന്നു തീപിടുത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റ് പ്രവർത്തിപ്പിച്ചതോടെ വലിയ രീതിയിലുള്ള പുക ഉയർന്ന പെട്ടെന്ന് തന്നെ  തീപിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും കസ്റ്റമേഴ്സും  ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി..

സംഭവം അറിഞ്ഞയുടൻ  തൃശ്ശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഓക്സിജന്റെ സഹായത്തോടെ  തീ  അണയ്ക്കുകയായിരുന്നു. തീ  അണച്ചിട്ടും ഒരു മണിക്കൂറോളം നേരം  സ്ഥാപനത്തിന്റെ മൂന്നുനിലകളിലും ബേസ്‌മെന്റ്  ഫ്ലോറിലും  പുകമയമായിരുന്നു. ഒടുവിൽ ഫയർഫോഴ്സ് ബ്ലോവർ ഉപയോഗിച്ച് പുക പുറത്തേക്ക് വലിച്ച് കളയുകയായിരുന്നു..

ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ വസ്ത്രങ്ങളിലേക്ക് തീ പടരാതെ  നോക്കിയതിനാലാണ്  വലിയ ദുരന്തം ഒഴിവായത്. തീപിടുത്തത്തിൽ എസി യൂണിറ്റും വയറിങ്ങും ഉൾപ്പടെ കത്തി നശിച്ചു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പുറത്തേക്കിറങ്ങി ഓടിയതിനാൽ  ആളപായവും  ഉണ്ടായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories