കോട്ടയം എരുമേലി മുക്കൂട്ടുത്തറയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ബംഗ്ലൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മണികണ്ഠന്‍, തൃപ്പണ്ണന്‍, ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെകോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.