ശബരിമല സന്നിധാനത്ത് റുബിക്സ് ക്യൂബുകൾ കൊണ്ട് അയ്യപ്പന്റെ രൂപം തീർത്ത് സഹോദരങ്ങൾ. എറണാകുളം സ്വദേശികളായ അഭിനവും അദ്വൈതുമാണ് മിനിറ്റുകൾ കൊണ്ട് വിസ്മയം സൃഷ്ടിച്ചത്.
സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിലെ പ്രധാന വേദിയിൽ എഡിജിപി എസ് ശ്രീജിത്തിന്റെയും നൂറുകണക്കിന് ഭക്തരുടെയും മുന്നിലായിരുന്നു കൊച്ചു മിടുക്കന്മാരുടെ പ്രകടനം.
504 റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് വെറും 14 മിനിട്ടു കൊണ്ടാണ് അഭിനവും അദ്വൈതും അയ്യപ്പന്റെ ചിത്രം ഒരുക്കിയത്. ഇരുവരുടെ കഴിവിനെ ഏറെ അഭിനന്ദിക്കേണ്ടതാണെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു.
അമ്മ ഇന്ദുവും അച്ഛൻ ബിജോയിയുമാണ് ഇരുവരെയും റുബിക്സ് ക്യൂബ് പോട്രൈറ്റിൽ മിടുക്കരാക്കിയത്.ഇതിനോടകം നിരവധി പ്രശസ്തരുടെ റുബിക്സ് ക്യൂബ് പോട്രൈറ്റുകൾ തീർത്ത് ശ്രദ്ധേയരായിട്ടുണ്ട് ഈ സഹോദരങ്ങൾ.